കാസര്‍കോട്: പ്രശസ്ത ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ആരോഗ്യ ക്ലാസ്സ് ഈ മാസം 22 ന് കാസര്‍കോട് മൂവിമാക്‌സ് തിയറ്ററില്‍ രാവിലെ പത്ത് മണി മുതല്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ നിരവധിപേര്‍ സംബന്ധിക്കും.
വര്‍ത്തമാന കാലത്ത് വ്യാപകമാകുന്ന വ്യത്യസ്ത രോഗങ്ങളെ കുറിച്ചും രോഗം വരാതിരിക്കാനുള്ള പ്രതിവിധികളും ചര്‍ച്ച ചെയ്യുന്ന ക്ലാസില്‍ വിദഗ്ദര്‍ സംബന്ധിക്കും. ലോക പ്രശസ്ത ഡോക്ടര്‍മാരായ രത്‌ന വസുപാല്‍, പ്രൊഫസര്‍ കെ.എന്‍ വസുപാലയ്യയും ക്ലാസ്സ് നയിക്കും. 180 രാജ്യങ്ങള്‍ അംഗീകരിച്ച ഡി.എക്‌സ്.എന്നിൻ്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിക്കും. ആരോഗ്യ ക്ലാസ്സിന് വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
കാസര്‍കോട്ട് അന്താരാഷ്ട്ര ആരോഗ്യ സെമിനാര്‍; പ്രശസ്ത ഡോക്ടര്‍മാര്‍ പങ്കെടുക്കും