കാസര്‍കോട്: ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി കാസര്‍കോട് സബ്ഡിവിഷനിലെ ബേഡകം ഒഴികെയുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയിയിലെ ഭക്ഷണ ശാലകള്‍ക്ക് നിയന്ത്രണം. ഹോട്ടലുകള്‍, പെട്ടിക്കടകള്‍ എന്നിവ രാത്രി 11 മണിക്കു ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഡി.വൈ.എസ്.പി എം.വി.സുകുമാരന്‍ അറിയിച്ചു.
കായിക മല്‍സരങ്ങള്‍ക്കു രാത്രി 10 നു ശേഷം അനുമതിയില്ല. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും. മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ബദിയടുക്ക, ആദൂര്‍, കാസര്‍കോട് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കാസര്‍കോട്ടെ ഹോട്ടലുകളും കടകളും രാത്രി 11നു ശേഷം പ്രവര്‍ത്തിക്കരുത്; രാത്രി കായിക മല്‍സരങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് പോലിസ് അറിയിപ്പ്