കാസര്‍കോട്ടെ ഹോട്ടലുകളില്‍ സംയുക്ത റെയ്ഡ്; നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വരുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ ഹോട്ടലുകളില്‍ സംയുക്ത റെയ്ഡ്; നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വരുന്നു

കാസര്‍കോട്: താലൂക്കിലെ ഹോട്ടലുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി റെയ്ഡ് നടത്തി. കാസര്‍കോട് ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്. പോലിസ്, ജി.എസ്.ടി-നികുതി, ലീഗല്‍മെട്രോളജി, സിവില്‍ സപ്ലൈസ്, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. കാസര്‍കോട്ടെ 20 ഹോട്ടലുകളില്‍ റെയ്ഡ് നടത്തി. പല സ്ഥാപനങ്ങളും വില വിവരപ്പട്ടിക വച്ചിട്ടില്ലെന്നും തൊഴിലാളികള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നും ജി.എസ്.ടി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും അധികൃതര്‍ കണ്ടെത്തി.
സ്ഥാപനങ്ങള്‍ക്കെതിരേ കലക്ടറുടെ നേതൃത്വത്തിലുള്ള സെല്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എസ്.ഐ മാരായ പി അജിത്ത് കുമാര്‍, വി.എസ് ബാവിഷ്, ജി.എസ്.ടി സംസ്ഥാന ടാക്‌സ് ഓഫീസര്‍ മധു കരിമ്പില്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ജോര്‍ജ്, തഹസില്‍ദാര്‍ കെ നാരായണന്‍ തുടങ്ങിയവരാണ് റെയ്ഡിനുണ്ടായിരുന്നത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares