കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയില്‍ കാസര്‍കോട്- മംഗലാപുരം ദേശീയ പാതയിലെ ചൗക്കിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍
കാസര്‍കോട്ടെ സായാഹ്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മരിച്ചു. ‘കാരവല്‍ ‘റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറുമായ മുത്തലിബ് (42)ാണ് മരിച്ചത്. കാസര്‍കോട് നിന്നു വീട്ടിലേയ്ക്ക് ബൈക്കില്‍ മടങ്ങവെ കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കര്‍ണ്ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പ്പോര്‍ട്ടിന്റെ ഐരാവത് ബസിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയാണ്. ഭൗതിക ശരീരം വിദ്യാനഗറിലെ കാരവല്‍ പത്രം ഓഫിസിലും കാസര്‍കോട് പ്രസ്‌ക്ലബിലും പൊതു ദര്‍ശനത്തിനു വെച്ചപ്പോള്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നൂറു കണക്കിന് ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അര്‍ജാലിലെ ബ്രദേഴ്സ് മഹലിലെ അലി ഹസന്‍- ഉമ്മാലി ഉമ്മ ദമ്പതികളുടെ മകനാണ് മുത്തലിബ്. ഭാര്യ നിസ. മക്കള്‍ നിഹാല്‍(8) മുഹമ്മദ് (2). വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഭൗതിക ശരീരം ചൗക്കി കാവുഗോളി കടപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കി.