കാസര്‍കോട്ടെ പ്രമുഖ ഫുട്‌ബോള്‍ താരം ഇല്യാസ് അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ പ്രമുഖ ഫുട്‌ബോള്‍ താരം ഇല്യാസ് അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

കാസര്‍കോട്: സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ ഫുട്‌ബോള്‍ താരവുമായിരുന്ന തളങ്കര ജദീദ് റോഡിലെ ഇല്യാസ് അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു. 64 വയസായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായ ഇല്യാസ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ മംഗളൂരു ഫാദര്‍മുള്ളേഴ്‌സ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മൃതദേഹം ഉച്ചയോടെ കാസര്‍കോട് ഖാസിലൈനിലെ വസതിയിലെത്തിക്കും. വൈകീട്ട് തളങ്കര മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കും. 1974 ല്‍ നാഷ്ണല്‍ സ്‌പോര്‍ട്‌സ് ക്ലബിനുവേണ്ടി ബംഗലൂരു സ്റ്റാഫേര്‍ഡ് കപ്പിനായി കളിച്ചിരുന്നു. നാഷണല്‍ ക്ലബ് സ്ഥാപകാംഗമായിരുന്നു. ദുബൈ ആസ്ഥാനമാക്കി ഇല്യാസിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ക്ലബ് നടത്തിവരികയായിരുന്നു. വളരെ ചെറുപ്പില്‍ തന്നെ ഗള്‍ഫിലേക്ക് പോയ ഇല്യാസ് 40 വര്‍ഷത്തോളമായി ദുബൈയിലെ അല്‍മന്‍സൂര്‍ ജ്വല്ലറിയുടെ സെയില്‍സ് മാനേജറായിരുന്നു.ടി.ഐ.എഫ്.എ ഉപദേശക സമിതിയംഗവും കെസഫ് കാസര്‍കോട് ജില്ലാ കണ്‍വീനറുമായിരുന്നു. കാസര്‍കോട്ടെ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. നാട്ടിലും ഗള്‍ഫിലും നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതൃരംഗത്ത് സജീവമായിരുന്നു. എഴുത്തുകാരന്‍ കൂടിയായ ഇല്യാസ് എ. റഹ്മാന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.  ഗള്‍ഫിലും നാട്ടിലുമായി വലിയൊരു സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു. പരേതരായ അബ്ദുല്‍ റഹ്മാന്‍ഹാജി- സൈനബ ദമ്പതികളുടെ മകനായിരുന്നു. ബദറുന്നീസയാണ് ഭാര്യ. മക്കള്‍: നബില്‍, ഇനാസ്, സൈമ. സഹോദരങ്ങള്‍: അബ്ദുല്ല, ഷാഫി, റുഖിയ, പരേതരായ മറിയംബീവി, ആയിശ ബീവി.

0Shares