കാസര്‍കോട്ടെ പി.ടി.എ കമ്മിറ്റികള്‍ സമാന്തര സര്‍ക്കാറാവുന്നുവെന്ന് എം.എസ്.എഫ്

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ പി.ടി.എ കമ്മിറ്റികള്‍ സമാന്തര സര്‍ക്കാറാവുന്നുവെന്ന് എം.എസ്.എഫ്

ചെര്‍ക്കള: കാസര്‍കോട് ജില്ലയിലെ ചില പി.ടി.എ കമ്മിറ്റികള്‍ സമാന്തര സര്‍ക്കാറാവാന്‍ ശ്രമിക്കുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ്.പ്രസിഡന്റ് ഹാശിം ബംബ്രാണി. ഒന്നര മാസം മുമ്പ് എടനീര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പുറത്താക്കിയ അഞ്ച് വിദ്യാര്‍ഥികളെ പുരത്താക്കി ഇതുവരെ തിരിച്ചെടുക്കാത്തതില്‍ പ്രതിശേധിച്ച് എം.എസ്.എഫ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിസാര പ്രശ്‌നങ്ങളുടെ പേരിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്. തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ജന.സെക്രട്ടറി ഹമീദ് സി.ഐ, മണ്ഡലം ജന.സെക്രട്ടറി നവാസ് കുഞ്ചാര്‍, സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ്, ഖാദി ബേവി, അറഫാത്ത് കൊവ്വല്‍, റൗഫ് നെല്ലിക്കട്ട, സാബിത്ത് പി.സി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares