കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതി; ആനുകൂല്യങ്ങള്‍ ലഭിക്കാത്ത എല്ലാ ദുരിതബാധിതര്‍ക്കും സഹായധനം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതി; ആനുകൂല്യങ്ങള്‍ ലഭിക്കാത്ത എല്ലാ ദുരിതബാധിതര്‍ക്കും സഹായധനം

കാസർകോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്ഇനി സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ജില്ലയിലെ മുന്‍ എം. എല്‍. എമാരെയും ഉള്‍പ്പെടുത്തി വിപൂലീകരിച്ച കാസർകോട്ട് ചേർന്ന പുനരധിവാസ സെൽ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സെല്ലിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സെല്ലിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് മേല്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്ന കാര്യം സെല്‍ അംഗങ്ങൾ യോഗത്തെ അറിയിക്കുകയും ഉണ്ടായി. ആനുകൂല്യങ്ങള്‍ ലഭിക്കാത്ത എല്ലാ ദുരിതബാധിതര്‍ക്കും സഹായധനവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.

മുഴുവന്‍ ദുരിതബാധിതര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള സഹായധനം 922 ദുരിതബാധിതര്‍ക്കാണ് ഇനിയും കിട്ടാനുള്ളത്. രേഖകള്‍ ഹാജരാക്കുന്ന മുറക്ക് സഹായധനം വിതരണം ചെയ്യും. നബാര്‍ഡ് പദ്ധതി പ്രകാരമുള്ള കെട്ടിടങ്ങളുടെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും പൂര്‍ത്തീകരണത്തിന് സമയം നീട്ടി നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

0Shares