കാസര്‍കോട്ടെ ആധാരം റജിസ്ട്രേഷന്‍ ഓഫീസുകളില്‍ സൈറ്റ് തകരാറില്‍; ആധാരം രജിസ്ട്രേഷനുകള്‍ അവതാളത്തിലാകുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ ആധാരം റജിസ്ട്രേഷന്‍ ഓഫീസുകളില്‍ സൈറ്റ് തകരാറില്‍; ആധാരം രജിസ്ട്രേഷനുകള്‍ അവതാളത്തിലാകുന്നു

കാസര്‍കോട്: ജില്ലയിലെ റജിസ്ട്രേഷന്‍ ഓഫീസുകളില്‍ രണ്ട് മൂന്ന് ദിവസമായി സൈറ്റ് തകരാറായതിനാല്‍ ആധാരം രജിസ്ട്രേഷനുകള്‍ അവതാളത്തില്‍. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഇരുപതിലധികം തവണയാണ് രജിസ്ട്രേഷന്‍ വകൂപ്പിന്റെ സൈറ്റ് കിട്ടാത്തതിനാല്‍ ജില്ലയില്‍ ആധാരം നടക്കാതിരുന്നത്. എപ്പോള്‍ തുറന്നാലും ‘ ദ സെര്‍വര്‍ വില്‍ ബി ബാക്ക് ടു നോര്‍മല്‍ ഓപ്പറേഷന്‍സ് ആറ്റ് 1 പി.എം’ എന്നാണ് സ്‌ക്രീനില്‍ തെളിയുക. ഒരു മണി കഴിഞ്ഞ് ആധാരം നടത്താമെന്ന് കരുതി കാത്തിരുന്നാല്‍ ദിവസം നഷ്ടം തന്നെ. പിന്നെ വൈകുന്നേരം വരെ സിസ്റ്റം സൈറ്റ് തകരാറില്‍ തന്നെയായിരിക്കും. ഒട്ടു മിക്ക ദിവസങ്ങളിലും ഈ അറിയിപ്പ് വരും. കേരള സംസ്ഥാന വൈഡ് ഏരിയ നെറ്റ് വര്‍ക്കിംഗ് (കേസ്വാന്‍) എന്ന ഗവ. അംഗീകൃത കമ്പനിയാണ് ജില്ലയില്‍ രജിസ്ട്രേഷന്‍ വകുപ്പിന്റെ സൈറ്റുകള്‍ നിയന്തിക്കുന്നതും, മറ്റ് മെയ്ന്റനന്‍സുകള്‍ നടത്തുന്നതും.കമ്പനിക്ക് വിദ്യാനഗറില്‍ ഒരു ഏരിയ ഓഫീസുണ്ട്. അവിടെ നിന്നാണ് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ബദിയടുക്ക, ഉദുമ,ബളാല്‍, രാജപുരം, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ തുടങ്ങി ഒമ്പത് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കുള്ള സിസ്റ്റം സൈറ്റുകള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ പുതിയ സൈറ്റ് വന്നതില്‍ പിന്നെ ശരിയായവിധത്തില്‍ ഇതുവരെ ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനായിട്ടില്ലെന്ന് ആധാരമെഴുത്തുകാരും, സബ് രജിസ്റ്റാര്‍ ഓഫീസ് ജീവനക്കാരും ആണയിട്ടു പറയുന്നു.രജിസ്ട്രേഷന്‍ ബുദ്ധിമുട്ടുകളും സര്‍ട്ടിഫിക്കേറ്റുകളുടെ കാലതാമസവും ഒഴിവാക്കാനാണ് രജിസ്ട്രേഷന്‍ വകുപ്പില്‍ സര്‍ക്കാര്‍ കമ്പ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കിയത്. അഴിമതി തടയുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കേറ്റുകള്‍ക്കായി എത്തുന്നവക്കും ആധാരം രജിസ്ട്രേഷനെത്തുന്നവര്‍ക്കും ദിവസങ്ങളോളം കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.

0Shares