
കാസര്‍കോട് ജില്ലയിലെ മിയാപദവിലെ രൂപശ്രീ കൊലപ്പെട്ട സംഭവത്തിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതികളായ വെങ്കിട്ട രമണ, സഹായി നിരഞ്ജൻ എന്നിവരുമായാണ് മൃതദേഹം കണ്ടത്തിയ പെർവാഡ് കടപ്പുറം, മൃതദേഹം തള്ളിയ മഞ്ചേശ്വരം കണ്വതിർഥ കടപ്പുറം, മൃതദേഹവുമായി സഞ്ചരിച്ച വിട്ട്‌ല, മംഗളൂരു, മൃതദേഹം ആദ്യ തള്ളാൻ ആലോചിച്ച നേത്രാവതി പുഴ, കൊല നടന്ന വീട് തുടങ്ങിയ ഇടങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കൊടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടുകൊടുത്തത്.

മിയാപദവ് ചിഗിർപദവ് ചന്ദ്രകൃപയിലെ എ. ചന്ദ്രശേഖരന്‍റെ ഭാര്യയും അധ്യാപികയുമായ രൂപശ്രീ (44) കഴിഞ്ഞ 16നാണ് കൊല്ലപ്പെട്ടത്. രൂപസ്രീയുമായി സൗഹൃദത്തിലായിരുന്ന സഹപ്രവർത്തകൻ മിയാപ്പദവിലെ വെങ്കിട്ട രമണ കാറന്താണ് കൊലചെയ്തത്. ഇതിന് സഹായിയായി സുഹൃത്ത് നിരഞ്ജനുമുണ്ടായിരുന്നു.
വെങ്കിട്ട രമണയുടെ വീട്ടിലേക്ക് കാറിൽ കൂട്ടിയെത്തിയ രൂപശ്രീയെ മുൻക്കൂട്ടി ആസുത്രണം ചെയ്‌തപ്രകാരം കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ഇതിന് ശേഷമാണ് സ്വന്തം കാറിൽ കയറ്റി കൊണ്ടുപോയി മൃതദേഹം കടലിൽ ഉപേക്ഷിച്ചത്. രൂപശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടന്ന വെങ്കിട്ട രമണയുടെ സംശയമാണ് കൊലയിൽ കലാശിച്ചത്.
