കാസര്‍കോട്ടെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.

കാസര്‍കോട്: മംഗലാപുരം-കണ്ണൂര്‍ ദേശീയ പാതയില്‍ കാസര്‍കോട് ആനബാഗിലുവിലെ പണിതീരാത്ത കെട്ടിടത്തിനകത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം അടുക്കത്ത് ബയല്‍ സ്വദേശി ഇബ്രാഹിം (50)ന്റേതാണെന്ന് തിരിച്ചറിഞ്ഞു.  ഇബ്രാഹിം മാസങ്ങള്‍ക്ക് മുമ്പേ വീട് വിട്ട് ഇറങ്ങിയതാണ്.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹത്തിന് 12 ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് സര്‍ജന്‍ പറഞ്ഞു. ഭാര്യ:നസിയ. മക്കള്‍: സലിം, ഖൈറുന്നീസ, സിനാന്‍, നിസാമുദ്ദീന്‍, ഷംന.

 

 

0Shares