കാസര്‍കോട്ടും ദുരിതാശ്വാസ ക്യാംപ് തുറന്നു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടും ദുരിതാശ്വാസ ക്യാംപ് തുറന്നു

കാസര്‍കോട്: രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് കാസര്‍കോട്ടും ദുരിതാശ്വാസ ക്യാംപ് തുറന്നു. ഉദുമ കോട്ടിക്കുളത്ത് 54 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപായ ഫിഷറീസ് യു.പി സ്‌കൂളിലേക്ക് മാറ്റി.സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം പേര്‍ ക്യാംപിലുണ്ട്. ബുധനാഴ്ച വൈകീട്ടാണ് തൃക്കണ്ണാട് കടപ്പുറത്തെ 15, 16 വാര്‍ഡുകളിലാണ് ചരിത്രത്തിലാദ്യമായി രൂക്ഷമായ കടലാക്രമണം നടന്നത്. ഗോപാ ല്‍പേട്ട, മാളിക വളപ്പ് കടപ്പുറം പ്രദേശത്തെ നാല് വീടുകള്‍ കടലെടുത്തു. നൂറോളം വീടുകളില്‍ വെള്ളം കയറി.സംഭവത്തെ തുടര്‍ന്ന് എ.ഡി.എം എന്‍ ദേവീദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശീധരന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആദ്യം 27 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. കടല്‍ ക്ഷോഭം രൂക്ഷമായതോടെ മറ്റുകുടുംബങ്ങളെയും രാത്രിതന്നെ ക്യാംപിലേക്ക് മാറ്റി. ഇന്നും വീടുകളിലേയ്ക്ക് വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാല്‍ രണ്ടുദിവസം കൂടി ക്യാംപ് പ്രവര്‍ത്തിക്കും.പി കരുണാകരന്‍ എം.പി, ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍, ജില്ലാ മെഡിക്കല്‍ സംഘം, മല്‍സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്യാംപിലെത്തി.സ്‌കൂള്‍ അധ്യാപകന്‍ ബാലകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍ തുടങ്ങിയവരും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ക്യാംപില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

0Shares