കാസര്‍കോടുംഇടുക്കിയിലും റെഡ് അലേര്‍ട്ട് തുടരും; കാസര്‍കോട് ജില്ലകളിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി; കാഞ്ഞങ്ങാട് – മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോടുംഇടുക്കിയിലും റെഡ് അലേര്‍ട്ട് തുടരും; കാസര്‍കോട് ജില്ലകളിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി; കാഞ്ഞങ്ങാട് – മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു

സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്ന ഇടുക്കിയിലും കാസര്‍കോടും റെഡ് അലേര്‍ട്ട് തുടരും. കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കോട്ടയം, എറണാകുളം , കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം ലഭിച്ചത് 90 മില്ലി മീറ്റര്‍ മഴയാണ്. അതേസമയം കാസര്‍കോട് ജില്ലകളിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. ഒറ്റപ്പെട്ട വീടുകളില്‍ നിന്ന് ആളുകളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ജില്ലയില്‍ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

0Shares