കാസര്‍കോടിന് ഒരു മെഡിക്കല്‍ കോളജ് തരുമോ? പ്രധാനമന്ത്രിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോടിന് ഒരു മെഡിക്കല്‍ കോളജ് തരുമോ? പ്രധാനമന്ത്രിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്

കാസര്‍കോട്: ജില്ലയ്ക്ക് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയെന്ന നിലയില്‍ കാസര്‍കോടിന് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചിരിക്കുന്നത്.എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗംമൂലം ദുരിതം അനുഭവിക്കുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ആശ്രയിക്കുന്നത് സമീപ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെയും മംഗളൂരുവിലേയും ആശുപത്രികളെയാണ്. രാജ്യത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് പ്രൊപോസല്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കത്തയച്ചത്.

0Shares