കാശ്മീരിൽ നിന്നും പിന്മാറണം; കൊല്ലം കളക്ടറേറ്റിലേക്ക് ഇന്ത്യന്‍ സൈന്യത്തിനെതിരെ പാക്കിസ്ഥാനില്‍ നിന്ന് സന്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing കാശ്മീരിൽ നിന്നും പിന്മാറണം; കൊല്ലം കളക്ടറേറ്റിലേക്ക് ഇന്ത്യന്‍ സൈന്യത്തിനെതിരെ പാക്കിസ്ഥാനില്‍ നിന്ന് സന്ദേശം

കൊല്ലം കളക്ടറേറ്റിലേക്ക് ഇന്ത്യന്‍ സൈന്യത്തിനെതിരെ പാക്കിസ്ഥാനില്‍ നിന്ന് സന്ദേശം. സൈന്യം കാശ്മീര്‍ വിടണണമെന്നാണ് വാട്സ്‌ആപ്പിലൂടെ സന്ദേശമെത്തിയിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്സ്‌ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്. ഹിന്ദി, ഉറുദു ഭാഷകളില്‍ വന്ന സന്ദേശം പാക്കിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറിൽ നിന്നുമാണ്. ജമ്മു കാശ്മീരില്‍ നിന്ന് സൈന്യം മാറണമെന്നുള്ളതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം.

തങ്ങളുടെ രാജ്യമാണ് കാശ്മീരെന്നും ഇന്ത്യ തുലയട്ടെയെന്നും സന്ദേശത്തില്‍ പറയുന്നു. തുടര്‍ന്ന് ദുരന്തനിവാരണ സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്.

0Shares