കാവ്യവൃത്തങ്ങളിൽ ദിലീപ് ചർച്ചചെയ്യപ്പെടുമ്പോൾ ഏവരും മറന്ന ചോദ്യം; എവിടെ മീരാ ജാസ്മിൻ?

  • Post category:news
  • Reading time:2 mins read
You are currently viewing കാവ്യവൃത്തങ്ങളിൽ ദിലീപ് ചർച്ചചെയ്യപ്പെടുമ്പോൾ ഏവരും മറന്ന ചോദ്യം; എവിടെ മീരാ ജാസ്മിൻ?


കോട്ടയം: മലയാള സിനിമാ ചർച്ചകളിൽ ദിലീപും കാവ്യയും മഞ്ജുവും ഒക്കെ തുടർച്ചയായി ചർച്ച ചെയ്യപ്പെടുമ്പോഴും മലയാളികൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എവിടെ മീരാ ജാസ്മിൻ?. മലയാള സിനിമയിൽ ഉർവശി, ശോഭന എന്നിവർക്ക് ശേഷം പ്രേക്ഷകർ ഏറ്റവും അധികം ഇഷ്ടപ്പെട്ടതും ഹൃദയത്തോട് ചേർത്തുനിർത്തിയതും രണ്ട് പേരെ മാത്രമാണ്. ആദ്യത്തേത് മഞ്ജു വാര്യർ. രണ്ടാമത് മീരാ ജാസ്മിൻ. മഞ്ജു ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വര്ഷങ്ങളോളം വിട്ടുനിൽക്കുകയും , ദിലീപുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷം ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവരികയുമായിരുന്നു. മീരയാവട്ടെ, മലയാള/ തമിഴ് സിനിമകളിൽ ഒന്നാം നമ്പർ സ്ഥാനത് നിൽക്കുമ്പോൾ പെട്ടെന്ന് മുൻനിരയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. അതിന്റെ കാരണം ഇന്നും അജ്ഞാതം. നടി അത് എപ്പോഴെങ്കിലും വെളിപ്പെടുത്തുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും ഇതുവരെ അത് സംഭവിച്ചില്ല.

മലയാള സിനിമയിൽ ഇപ്പോൾ പല വിവാദങ്ങളും ഉണ്ടായപ്പോൾ വിവാഹ ശേഷം അഭിനയം മതിയാക്കിയ നവ്യ ഉൾപ്പെടെയുള്ള ദിലീപിന്റെ നായികമാർ തങ്ങളുടെ അഭിപ്രായം വിഷയത്തിൽ പറഞ്ഞിരുന്നു. ഇത്രയും ബഹളമുണ്ടാക്കിയ വിഷയത്തിലോ, തന്റേതായ വിഷയങ്ങളിലോ ഇതുവരെ ഒരു പരസ്യ പ്രതികരണം നടത്താൻ മീര തയ്യാറായിട്ടില്ല. ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’, കമലിന്റെ ‘പെരുമഴക്കാലം (ഇതിൽ കാവ്യയും അഭിനയിച്ചിരുന്നു) ‘ഗ്രാമഫോൺ’ (ഇതിൽ നവ്യയും ഉണ്ടായിരുന്നു ) തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ദിലീപിന്റെ നായികയായിരുന്നു മീര. മലയാള സിനിമയിൽ വലിയ ഒരു ഇടവേള ഉണ്ടാക്കിയ നടി മോഹൻലാലിനൊപ്പം ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന സിനിമയിലൂടെ ഒരു മടങ്ങിവരവിന് ഒരു വർഷത്തിനിപ്പുറം ശ്രമിച്ചിരുന്നു.

മീര സിനിമയിലേക്ക് മടങ്ങിവരാൻ ലാലും ആഗ്രഹിച്ചിരുന്നു. മാനസികമായും, സിനിമകൾ വഴിയും അതിനു വഴിയൊരുക്കാൻ മോഹൻലാലും ശ്രമിച്ചു. പക്ഷെ തന്റെ രണ്ടാം വരവിൽ മീര പരാജയപ്പെടുകയാണ് ഉണ്ടായത്. കഴിവിനൊത്ത അഭിനയം കാഴ്ച വെക്കാൻ പാകത്തിനുള്ള കഥാപാത്രങ്ങൾ ഒന്നും തന്നെ ഈ വരവിൽ മീരയെ തേടി എത്തിയില്ല. ‘സ്വപ്നക്കൂട് ഉൾപ്പെടെ ഹിറ്റ്‌ ചിത്രങ്ങളിൽ രാജുവിന്റെ നായികയും ആയിരുന്നു മീര. ഇന്ന് സിനിമാ രംഗത്തെ പ്രശ്നങ്ങളിൽ ദിലീപിന് എതിരായി പരസ്യമായി രംഗത്തുവന്നത് രാജുവാണ്. പരോക്ഷമായി മോഹൻലാലും ദിലീപിന് എതിർ ചേരിയിൽ ഉണ്ടെന്നത് രഹസ്യമല്ല. അതുകൊണ്ട് തന്നെ പലരും മീരയുടെ രംഗ പ്രവേശനം പ്രതീക്ഷിക്കുന്നു.

0Shares