കാവ്യയെ നന്നായി അറിയാം; എന്നാല്‍ മാഡത്തിന് നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് പള്‍സര്‍ സുനി

  • Post category:news
  • Reading time:1 min read
You are currently viewing കാവ്യയെ നന്നായി അറിയാം; എന്നാല്‍ മാഡത്തിന് നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് പള്‍സര്‍ സുനി

തൃശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രസ്താവനകള്‍ മാറ്റിപ്പറഞ്ഞ് മുഖ്യപ്രതി പള്‍സര്‍ സുനി. നടി കാവ്യാ മാധവനെ തനിക്ക് നേരിട്ട് പരിചയമുണ്ട്. എന്നാല്‍ തന്നെ അറിയില്ലെന്ന കാവ്യയുടെ വാദം പച്ചക്കള്ളമാണെന്ന് സുനി വ്യക്തമാക്കി. കാവ്യയുടെ പണം താന്‍ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ നടി ആക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്നും മാഡം പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിനു അറിയില്ലായിരുന്നുവെന്നാണ് സുനി പറയുന്നത്. മാഡം ആരാണെന്നു എന്ന കാര്യത്തില്‍ പിന്നീടു പറയുമെന്നു സുനി വീണ്ടും ആവര്‍ത്തിച്ചു. ആരാണ് മാഡം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിച്ച വേളയിലാണ് അവര്‍ക്ക് മറ്റു കാര്യങ്ങളില്‍ പങ്കില്ലെന്നു സുനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും സുനി നേരത്തെ തറപ്പിച്ചുപറഞ്ഞിരുന്നു. ഈ മാസം 16 നുള്ളില്‍ വി.ഐ.പി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നായിരുന്നു സുനിയുടെ മുന്നറിയിപ്പ്. ‘മാഡം’ എന്നതു കെട്ടുകഥയല്ലെന്ന് സുനി വെളിപ്പെടുത്തിയത്. ഇനിയും വന്‍ സ്രാവുകളുണ്ടെന്നും അവരെ കുടുക്കാനുള്ള വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനി മുന്‍പും അവകാശപ്പെട്ടിരുന്നു.

 

 

0Shares