
ചെന്നൈ: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ് നാട്ടില്‍ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു. കാവേരീ ജല വിനിയോഗ ബോര്‍ഡ് ഉടന്‍ രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ ഇന്നലെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. സി.പി.ഐ.എം അടക്കമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച ഹര്‍ത്താലില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

മുന്‍പ്, ചെന്നൈയിലുള്‍പ്പെടെ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടയുകയും സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.കാവേരി നദീജല പ്രശ്നത്തിൽ ഉണ്ണാവ്രതം, റോഡ്–റെയിൽ ഉപരോധം തുടങ്ങിയ സമരമുറകൾക്കു ശേഷമാണ് ഇന്നലെ ബന്ദ് സംഘടിപ്പിക്കുന്നതിലേക്ക് എല്ലാ സംഘടനകളും എത്തിച്ചേര്‍ന്നത്. ബന്ദ് സംഘടിപ്പിച്ചതിന്‍റെ പേരില്‍ സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്‌ണനെ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്തിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് തമിഴ് തീവ്ര സംഘടനകള്‍ വരെ രംഗത്ത് വന്നത് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പ്ലാനി സ്വാമി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുകയുണ്ടായി. ഈ മാസം ഒന്‍പതിന് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട് എന്നും അതുവരെ ജനങ്ങളോട് ശാന്തരായിരിക്കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭ്യര്‍ത്ഥിച്ചു.
