ഓസ്‌ട്രേലിയ: ആയിരക്കണക്കിന് നീല ബ്ലബര്‍ ജെല്ലിഫിഷാണ് ഇപ്പോള്‍ ഓസ്‌ട്രേലിയനിലെ ബ്രിസ്‌ബേനിലുള്ള ഡിസപ്ഷന്‍ തീരത്തെ താരം. ബ്ലും എന്ന സ്വാഭാവിക പ്രതിഭാസം മൂലം ജെല്ലിഫിഷുകള്‍ കടല്‍ത്തീരത്ത് കൂട്ടത്തോടെ അടിഞ്ഞിരിക്കുകയാണ്. ബ്ലൂം എന്നത് ഈ ജീവികളുടെ ജീവിത ചക്രമാണെന്ന് മറൈന്‍ ബയോളജിസ്റ്റായ ഡോ. ലിസാ ആന്‍ ജെര്‍ഷ്വിന്‍ പറയുന്നു.

കാറ്റിന്റെ ഗതിമാറുമ്പോഴും വേലിയേറ്റം സംഭവിക്കുമ്പോഴുമാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഏകദേശം ഒരാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്നതാണ് ഈ പ്രതിഭാസം. അടുത്ത വേലിയേറ്റം വന്ന് കടലിലേക്ക് തന്നെ തിരിച്ചു പോകുന്നത് വരെ ചത്തു പോകാതെ ഇവ മണ്ണില്‍ പൂഴ്ന്ന് കിടക്കും. എന്തായാലും കൗതുകകരമായ ഈ കാഴ്ച്ച കാണാന്‍ നിരവധി പേരാണ് ഡിസപ്ഷന്‍ തീരത്തെത്തുന്നത്.


