
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സി സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം.എസ്.എഫ്- എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് എം.എസ്.എഫ് പ്രവർത്തകർ സര്‍വകലാശാലയിലേക്ക് മാർച്ച് നടത്തിയത്.

മാര്‍ച്ചില്‍ അക്രമം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് രാവിലെതന്നെ ക്യാംപസില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. തുടർന്ന് എം.എസ്.എഫ് നേതാക്കളുമായി പോലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തുകയും ചെയ്തു. ഈ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് എം.എസ്.എഫ് പ്രവർത്തകർ പ്രകടനം തുടങ്ങിയത്. പ്രകടനം അക്രമാസക്തമായതോടെ ലാത്തി വീശി പോലീസ് പ്രവർത്തകരെ ഓടിക്കുകയായിരുന്നു. ഇതോടെ
പോലീസിന് നേരെ കല്ലേറുണ്ടായി. സംഭവത്തിൽ നിരവധി എം.എസ്.എഫ് പ്രവർത്തകർക്കും പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.
