കാലവര്‍ഷത്തില്‍ കാസര്‍കോട്ട് വീടുകള്‍ തകര്‍ന്ന് 63.47 ലക്ഷത്തിൻ്റെ നാശനഷ്ടം; 3.88 കോടി രൂപയുടെ വിളനാശം

  • Post category:news
  • Reading time:1 min read
You are currently viewing കാലവര്‍ഷത്തില്‍ കാസര്‍കോട്ട് വീടുകള്‍ തകര്‍ന്ന് 63.47 ലക്ഷത്തിൻ്റെ നാശനഷ്ടം; 3.88 കോടി രൂപയുടെ വിളനാശം

കാസര്‍കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച മെയ് 26 മുതല്‍ ജില്ലയില്‍ ഇതുവരെ 1758.71 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 83.75 മി.മീ. മഴ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. 247 വീടുകള്‍ തകര്‍ന്നു. 44 വീടുകള്‍ പൂര്‍ണ്ണമായും 203 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ഇക്കാലയളവില്‍ ജില്ലയില്‍ 63,47,511 രൂപയുടെ നാശനഷ്ടമുണ്ടായി.കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 78,000 രൂപയുടെ നാശ നഷ്ടമുണ്ടായി. മഴക്കെടുതിയില്‍ ഇതുവരെ 3,88,47,447 രൂപയുടെ വിളകള്‍ക്കും നാശനഷ്ടമുണ്ടായി.

0Shares