കാറില്‍ കടത്തുകയായിരുന്ന 83 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി; കുഡ്‌ലു സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായി

  • Post category:news
  • Reading time:1 min read
You are currently viewing കാറില്‍ കടത്തുകയായിരുന്ന 83 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി; കുഡ്‌ലു സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായി

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 83 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ചെമ്മനാട് കോട്ടരുവം ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം വച്ചാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം മദ്യവേട്ട നടത്തിയത്. മധൂര്‍ കുഡ്ലു സ്വദേശികളായ എച്ച്. ശ്രീജിത്ത് (23), കെ മഹേഷ് (27) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. 750 മില്ലി അടങ്ങുന്ന മദ്യ ബോട്ടില്‍ മൂന്നു ചാക്കുകളില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്.
കുഡ്‌ലുവില്‍ വില്‍പന നടത്തുവാന്‍ എത്തിച്ചതായിരുന്നു മദ്യം. മധൂരില്‍ വ്യാപകമായി സമാന്തര ബാറും മദ്യക്കച്ചവടവും പൊടിപൊടിക്കുന്നതായി എക്‌സൈസിന് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കനത്ത ജാഗ്രതയിലായിരുന്നു എക്‌സൈസ് അധികൃതര്‍. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബു പ്രസാദ്, സുമേഷ് പി.എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, ആര്‍ രമേശന്‍, ഡ്രൈവര്‍ സത്യന്‍ എന്നിവരാണ് മദ്യവേട്ട നടത്തിയത്.

0Shares