കാസര്‍കോട്: കാറഡുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള സി.പി.എമ്മിന്റ അവിശ്വാസപ്രമേയം പാസായി. ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം ബിജെ.പിക്ക് നഷ്ടമായത്. ബി.ജെ.പി യിലെ ജി സ്വപ്നയാണ് പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റിനെതിരേയാണ് ഇന്ന് അവിശ്വാസം ചര്‍ച്ച ചെയ്തത്. സി.പി.എമ്മിലെ എ വിജയകുമാര്‍ നല്‍കിയ അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും മുസ്്ലിം ലീഗും പിന്തുണക്കുകയായിരുന്നു.
ബി.ജെ.പിക്ക് ഏഴ് അംഗങ്ങളാണ് ഉള്ളത്. സി.പി.എമ്മിന് അഞ്ച് അംഗങ്ങളും മുസ്്ലിം ലീഗിന് രണ്ടും കോണ്‍ഗ്രസിന് ഒരു അംഗവുമാണ് പഞ്ചായത്തിലുണ്ടായിരുന്നത്. യു.ഡി.എഫിന്റ പ്രാദേശിക നേതൃത്വം കൈക്കൊണ്ട തീരുമാനത്തെ ജില്ല നേതൃത്വം നേരത്തെ അംഗീകരിച്ചിരുന്നു. അതേ സമയം പ്രസിഡണ്ട് സ്ഥാനം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പിന്നീട് ചര്‍ച്ച നടത്തി തിരുമാനിക്കുമെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കി. 2006-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സി പിഎമ്മിന് അനുകൂലമായി യു ഡി എഫ് അംഗങ്ങള്‍ വോട്ടു ചെയ്തിരുന്നു.
എന്നാല്‍ അന്ന് ഭരണം ഏറ്റെടുക്കാതെ പ്രസിഡന്റ് പദം രാജിവെക്കുകയായിരുന്നു. അവിശ്വാസ പ്രമേയ യോഗത്തിന് ഭരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണ നേതൃത്വം നല്‍കി.
കാറഡുക്ക പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണച്ചു; ബി.ജെ.പി ക്കെതിരെയുള്ള സി.പി.എമ്മിൻ്റെ അവിശ്വാസപ്രമേയം പാസായി; 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം സി.പി.എമ്മിന്