
ചെറുവത്തൂര്‍: കാര്‍ ബൈക്കിലിടിച്ച് അധ്യാപകന്‍ മരിച്ചു. നീലേശ്വരം ചായ്യോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ കായികാധ്യാപകന്‍ പട്ടേനയിലെ ശ്രീധരന്‍ മാസ്റ്റര്‍(50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ ദേശീയപാതയിലെ ചെറുവത്തൂര്‍ വെങ്ങാട്ട് ചെക്ക് പോസ്റ്റിന് സമീപത്താണ് അപകടം നടന്നത്. അധ്യാപകന്‍ സഞ്ചരിച്ച് ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന സ്വിഫ്റ്റ് കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചേ മരണപ്പെടുകയായിരുന്നു. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും. പിതാവ്:കണ്ണന്‍. മാതാവ്: പ്രേമ. ഭാര്യ: പ്രസന്ന (അധ്യാപിക, ബാര സ്‌കൂള്‍). മക്കള്‍: സോന, സാരംഗ്. സഹോദരങ്ങള്‍: സുകുമാരന്‍ (അധ്യാപകര്‍ മഹാകവി പി. സ്മാരക സ്‌കൂള്‍ വെള്ളിക്കോത്ത്), ഹരിദാസ് (അധ്യാപകന്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).
