കുറ്റിക്കോല്‍: കാലത്തിന്റെ കാര്‍ഷിക കൂട്ടായ്മയുടെ കരുത്തില്‍ കുറ്റിക്കോല്‍ കൊളമ്പ കണ്ടത്തില്‍ നാട്ടിമഹോത്സവം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തി മഹിളാ അസോസിയേഷനുമായി സഹകരിച്ചാണ് നാട്ടിമഹോത്സവം നടത്തിയത്.
പരിപാടിയില്‍ 100 ലധികം ആള്‍ക്കാര്‍ പങ്കെടുത്തു. കാര്‍ഷിക സംസ്‌കൃതിയുടെ കായിക വിനോദങ്ങളും ഒരുക്കി. കമ്പവലി, ബലൂണ്‍ പ്ര സിംഗ്, കവുങ്ങില്‍ നടത്തം, വോളിബോള്‍, ഓട്ടമത്സരം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി രാഗിണി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ.രതീഷ്, സി.ജനാര്‍ദ്ധനന്‍, എന്‍.നിവേദ്, അമല്‍ കൃഷ്ണ സംസാരിച്ചു.
കാര്‍ഷിക കൂട്ടായ്മയുടെ കരുത്തില്‍ കൊളമ്പ കണ്ടത്തില്‍ നാട്ടി മഹോത്സവം സംഘടിപ്പിച്ചു; കായിക വിനോദങ്ങളും ഒരുക്കി