കാരുണ്യ ഹസ്തവുമായി വിദ്യാർത്ഥികൾ; ചികിൽസാ ധനസഹായം കൈമാറി

  • Post category:local news
  • Reading time:1 min read
You are currently viewing കാരുണ്യ ഹസ്തവുമായി വിദ്യാർത്ഥികൾ; ചികിൽസാ ധനസഹായം കൈമാറി

കോട്ടൂർ (കാസർകോട്): ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി വി.എച്ച്.എസ്.ഇ വിഭാഗം കെ.എ.എൽ.പി സ്കൂൾ കോട്ടൂരിൽ നടത്തിയ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ ചികിൽസാ ധനസഹായം നൽകി.

അസുഖ ബാധിതനായ കോട്ടൂരിലെ കൃഷ്ണ പ്രസാദിനുള്ള ധനസഹായം ചികിൽസാ ധനസഹായ സമിതി ചെയർമാൻ പി.ബാലകൃഷ്ണൻ ഏറ്റുവാങ്ങി. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ സുചീന്ദ്രനാഥ്.പി പ്രോഗാം ഓഫീസർ ശ്യാമള.കെ, സന്തോഷ് കുമാർ, സി.രാമകൃഷ്ണൻ, വാസുദേവൻ കോട്ടൂർ, ബേബി സുമതി എന്നിവർ സംസാരിച്ചു.

0Shares