എരമംഗലം: കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയും ഇ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന കാരുണ്യവും കരുതലും എന്ന ആരോഗ്യ പദ്ധതിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ സംഘടിപ്പിച്ചു.വന്നേരി ഹയര്‍ സെക്കന്‍ഡറി മൈതാനത്തില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ മൊയ്തു മൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ഷാജി കാളിയത്തേല്‍ അദ്ധ്യക്ഷനായിരുന്നു. കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങല്‍, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് അനസ് മാസ്റ്റര്‍, വെളിയം കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാലന്‍ പെരിമ്പടപ്പ് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അബ്ദുള്‍ ഗഫ്ഫാര്‍ സ്വാഗതവും പി കെ സുബൈര്‍ നന്ദിയും പറഞ്ഞു.മാരത്തോണ്‍ എരമംഗലം വെളിയങ്കോട് പാലപ്പെട്ടി വഴി വന്നേരിയില്‍ അവസാനിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം പെരുമ്പടപ്പ് പോലീസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് വെളിയാറ്റൂര്‍ നിര്‍വഹിച്ചു. വെളിയങ്കോട് പെരുമ്പടപ്പ് പഞ്ചായത്തുകളിലെ കാന്‍സര്‍ കിഡ്നി ഹൃദ്രോഗികളെ കണ്ടെത്തി അവരുടെ ചികിത്സയും തുടര്‍ പരിചരണവും ഉറപ്പാക്കുന്ന ഇന്ത്യയിലെ തന്നെ പ്രഥമ
സംരഭമാണ് കാരുണ്യവും കരുതലും പദ്ധതിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാരുണ്യവും കരുതലും’ മാരത്തോണ്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു