കാസര്‍കോട്: നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നിഖിലിന് സഹായവുമായി കായിക വികസന വകുപ്പ്.
പത്തൊന്‍പത് വയസ്സ് മാത്രം പ്രായമുള്ള ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ പ്ലേയറും സംസ്ഥാന മത്സരങ്ങളിലടക്കം ജഴ്സിയണിഞ്ഞ് കേരളോത്സവത്തിലെയും വിവിധ മത്സരങ്ങളിലെയും മിന്നും താരമായിരുന്ന നിഖിലിന്റെ ക്യാന്‍സര്‍ ബാധിച്ച വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ മുംമ്പ് ചാനല്‍ ആര് .ബി പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കായിക മന്ത്രിയായി ചുമതലയേറ്റെടുത്ത ഇ.പി ജയരാജന് ആദ്യം നിഖിലിന്റെ തുടര്‍ ചികിത്സക്കായാണ് സഹായവുമായി എത്തിയത് ഭാവിവാഗ്ദാനമായ നിഖിലിന് തുടര്‍ ചികിത്സക്കായി കായിക വികസന നിധിയില്‍ നിന്നും 1.50 ലക്ഷം രൂപ അനുവദിച്ചു. മന്ത്രിയുടെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്.