കായല്‍ കയ്യേറി നിര്‍മാണം ; എഷ്യാനെറ്റ് ഉടമയുടെ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ അടിച്ച് തകർത്തു കൊടിനാട്ടി; ജനരോഷത്തെ തടുക്കാനായില്ലെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing കായല്‍ കയ്യേറി നിര്‍മാണം ; എഷ്യാനെറ്റ് ഉടമയുടെ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ അടിച്ച് തകർത്തു കൊടിനാട്ടി; ജനരോഷത്തെ തടുക്കാനായില്ലെന്ന് പോലീസ്

കോട്ടയം: ബി.ജെ.പി രാജ്യസഭ എം.പിയും എഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നാരോപിച്ച് റിസോര്‍ട്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇന്നു രാവിലെ ജനങ്ങള്‍ പ്രതിഷേധവുമായെത്തിയാണ് കെട്ടിടത്തിന്റെ മുന്‍വശം അടിച്ചുതകര്‍ത്തത്. റിസോര്‍ട്ടിലെക്ക് ഡി.വൈ.എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംഭവം. സമരക്കാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും ജനരോഷത്തെ തടുക്കാനായില്ലെന്ന് പോലിസ് പറഞ്ഞു.

കുമരകം നിരാമയ റിസോര്‍ട്ട് കായല്‍ കയ്യേറ്റ വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. റിസോര്‍ട്ടിനുള്ളില്‍ പ്രവര്‍ത്തകര്‍ കൊടി നാട്ടി. റിസോര്‍ട്ടിലേക്ക് സ്വകാര്യമായി ഉപയോഗിച്ചുവന്ന റോഡിലേക്കുള്ള ഗേറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. കുമരകത്തു നിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കിയെന്നും ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേര്‍ന്നാണ് നിര്‍മാണമെന്നുമാണ് പരാതി.

0Shares