കാമുകിയില്ലാത്തതിനാല്‍ യുവാവ് സ്വന്തമായി നിര്‍മ്മിച്ച റോബോര്‍ട്ടിനെ വിവാഹം ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing കാമുകിയില്ലാത്തതിനാല്‍ യുവാവ് സ്വന്തമായി നിര്‍മ്മിച്ച റോബോര്‍ട്ടിനെ വിവാഹം ചെയ്തു.

ബെയ്ജിങ്: കാമുകിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിസൈനറായ യുവാവ് സ്വയം നിര്‍മ്മിച്ച റോബോര്‍ട്ടിനെ വിവാഹം കഴിച്ചു. ചൈനയിലാണ് സംഭവം. മുപ്പത്തൊന്നുകാരനായ സെങ് ജിയജിയയാണ് തന്റെ നിര്‍മ്മിതിയായ യിങ്യിങ് എന്ന പേരിട്ട റോബോര്‍ട്ടിനെ വിവാഹം ചെയ്തത്. കഴിഞ്ഞവര്‍ഷമാണ് സെങ് ഈ റോബോര്‍ട്ട് യുവതിയെ നിര്‍മ്മിച്ചത്.

ഒറ്റനോട്ടത്തില്‍ ഒരു റോബോര്‍ട്ട് ആണെന്ന് ആരും പറയില്ല. എല്ലാവിധ ആചാരപ്രകാരമാണ് സെങ് റോബോര്‍ട്ടിനെ വിവാഹം ചെയ്തത്. എന്നാല്‍ 2014 ചൈനീസ് മൊബൈല്‍ ഭീമനായ ഹുവായില്‍ നിന്നും രാജിവച്ച സെങ് സ്വന്തമായി തുടങ്ങിയ സ്റ്റാര്‍ട്ട് അപ് കമ്പിനിയുടെ പരസ്യത്തിനു വേണ്ടിയാണ് വിവാഹ നാടകം നടത്തിയതെന്ന് അഭ്യൂഹമുണ്ട്.

0Shares