കാൺപൂർ: ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ അജ്‌മീർ – സിയാല്‍ഡ എക്സ്പ്രസ് പാളം തെറ്റി രണ്ടുപേർ മരിച്ചു. 28 പേര്‍ക്കു പരുക്കേറ്റു. കാൺപൂരിന് സമീപം റൂറയിൽ പുലർച്ചെ 5.20ന് ആയിരുന്നു അപകടം. രാജസ്ഥാനിലെ അജ്മീറിൽ നിന്ന് കൊൽക്കത്തയിലെ സിയാല്‍ഡയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ 15 ബോഗികളാണ് പാളംതെറ്റിയത്.


അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
