കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനത്ത് കളിയാട്ട മഹോത്സവം 28 ന് കൊടിയേറ്റം.

  • Post category:news
  • Reading time:1 min read
You are currently viewing കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനത്ത് കളിയാട്ട മഹോത്സവം 28 ന് കൊടിയേറ്റം.

കാസര്‍കോട്: ഉത്തര കേരളത്തിലെ പ്രസിദ്ധമായ കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവ സ്ഥാനത്തെ കളിയാട്ട മഹോത്സവത്തിന് ഡിസംബര്‍ 28 ന് തുടക്കം കുറിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തില്‍ തുളു നാടന്‍ സംസ്‌കൃതി വിളിച്ചോതുന്ന വിവിധ തെയ്യങ്ങള്‍ അരങ്ങേറും. ഉത്തര കേരളത്തിലും ദക്ഷിണ കര്‍ണ്ണാടകയില്‍ നിന്നുമുള്ള ആയിരങ്ങള്‍ കളിയാട്ട മഹോത്സവത്തിന് സാക്ഷ്യം വഹിക്കും.

എട്ടു നൂറ്റാണ്ട് പഴക്കമുള്ള നാല്‍വര്‍ ദൈവസ്ഥാനം ചരിത്രത്തിന്റെയും പുരാവൃത്തത്തിന്റെയും വിശ്വാസ സംഹിതയുടെയും സങ്കല്‍പ്പങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അപൂര്‍വ്വ സങ്കേതമെന്ന നിലയില്‍ പ്രശസ്തമാണ്. ജനുവരി രണ്ടിന് കളിയാട്ട മഹോത്സവത്തിന് കൊടിയിറങ്ങും. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുന്ന ‘സത്യസ്ഥലം’ എന്ന നിലയില്‍ കേള്‍വി കേട്ട ആരാധനാലയം കൂടിയാണ് കാസര്‍കോട് മുളിയാര്‍ ഗ്രാമത്തിലെ നാല്‍വര്‍ ദൈവസ്ഥാനം. (ഫോണ്‍: 04994 252064, 9745246948).

0Shares