കൊച്ചി: നിരവധി ഹിറ്റുകള്‍ മലയാള സിനിമയില്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെയെല്ലാം പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരുടെയും കുടുംബങ്ങളും അതുപോലെ തന്നെയാണ്. അതുകൊണ്ടു തന്നെ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഇരുവരും ഒന്നിക്കുകയാണ്.
എന്നാല്‍ അത് ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം.’മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മെഗാബഡ്ജറ്റ് ചിത്രത്തില്‍ പ്രണവിന്റെ നായികയായാണ് കല്യാണി എത്തുന്നത്. നേരത്തെ അപ്പുവിനൊപ്പം (പ്രണവ് മോഹന്‍ലാല്‍) അഭിനയിക്കാന്‍ ആഗ്രമുണ്ടെന്ന് കല്യാണി വെളിപ്പെടുത്തിയിരുന്നു. നിലവില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ്. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്നുവന്നത്.
കാത്തിരിപ്പിന് വിരാമം; നടന്‍ പ്രണവും കല്യാണിയും ഒന്നിക്കുന്നു