കാഞ്ഞങ്ങാട്: കേന്ദ്ര ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസും ലയണ്‍സ് ക്ലബ് ബേക്കല്‍ ഫോര്‍ട്ടും ചേര്‍ന്ന് നാലു ദിവസത്തെ ടൂറിസം അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന പരിപാടി ലയണ്‍ റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ എഞ്ചിനീയര്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡന്റ് എം.ബി ഹനീഫ് അധ്യക്ഷനായി.
ട്രൈനിങ്ങിനെക്കുറിച്ച് കിറ്റ്‌സ് ഡയറക്ടര്‍ ബീന വിശദീകരിച്ചു. കിറ്റ്‌സ് ട്രൈനര്‍മാരായ വൈശാഖ്, ജയന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന്‍, അഞ്ജു, മാറിയ ഇമ്മാനുവല്‍, അലീന ഫ്രാന്‍സിസ്, ഗൗരി ഗണേഷ് എന്നിവര്‍ ക്ലാസെടുത്തു. വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് തിരിച്ചുള്ള ചര്‍ച്ചയില്‍ ആസിഫലി പാടലടുക്ക, അശോകന്‍ അബ്ദുറഹ്മാന്‍, ബഷീര്‍ തൃക്കരിപ്പൂര്‍, ഫൈസല്‍, മോഹന്‍ദാസ്, അഹമ്മദ്, ബാല കൃഷ്ണ, വത്സല സംസാരിച്ചു.
പി.എം നാസര്‍ സ്വാഗതവും സുകുമാരന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു. ട്രെയിനിങില്‍ പങ്കെടുത്ത 50 പേര്‍ അടക്കം 200 പേര്‍ ജില്ലയില്‍ നിന്നും ടൂറിസം ബ്രാന്റ് അംബാസിഡര്‍മാരാകും.
കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഹാളില്‍ ടൂറിസം അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു