കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലും സൗജന്യ വൈഫൈ സംവിധാനം എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലും സൗജന്യ വൈഫൈ സംവിധാനം എത്തുന്നു

കാഞ്ഞങ്ങാട്: ഗൂഗിളുമായി സഹകരിച്ച് റെയിൽ ടെൽ കോർപറേഷന്‍ ഒരുക്കുന്ന വൈഫൈ സംവിധാനം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റെഷനിലും വരുന്നു. സൗജന്യ വൈഫൈ സേവനം ഇപ്പോള്‍ കോഴിക്കോട്, തൃശൂർ റെയിൽവേ സ്റ്റേഷനുകളില്‍ ലഭ്യമാണ്. നിലവിൽ വൈഫൈ ഇൻറർനെറ്റ് സൗകര്യമുള്ള എറണാകുളം ജംഗ്ഷൻ (സൗത്ത്)റെയിൽവെ സ്റ്റേഷന് പുറമെ കോഴിക്കോട്ടും തൃശൂരും ഉള്‍പ്പെടുകയായിരുന്നു.

പ്ലാറ്റ് ഫോമിലെത്തി ഫോണിൽ വൈഫൈ ഓണാക്കിയശേഷം ഫോൺ നമ്പർ ടൈപ്പ് ചെയ്യണം. തുടർന്ന് ലഭിക്കുന്ന ഒടിപി.കോഡ് ടൈപ്പ് ചെയ്താൽ വൈഫൈ ഉപയോഗിക്കാം. സൗജന്യമായി ലഭ്യമാക്കുന്ന വൈഫൈ വഴി ആദ്യം ഒരുമണിക്കൂറിൽ മുഴുവൻ വേഗത്തിലും തുടർന്ന് നിയന്ത്രിത വേഗത്തിലുമായിരിക്കും ഇൻറർനെറ്റ് ലഭ്യമാക്കുക. റെയിൽ ടെല്ലിെന്‍റെ ‘റെയിൽ വയർ’ എന്ന ബ്രോഡ് ബാൻഡാണ് ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നത്.

0Shares