കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍; വസ്തുതകള്‍ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കും: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

  • Post category:news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍; വസ്തുതകള്‍ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കും: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്


തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാള്‍ പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. വസ്തുതകള്‍ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കോളേജ് മാനേജ്മെന്റ് യോഗം ചേരുന്നുണ്ടെന്നും അതിനുശേഷം പൊലീസില്‍ പരാതി നല്‍കണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് നേരത്തെ പ്രിന്‍സിപ്പാള്‍ ആരോപിച്ചു. കാമ്പസിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എസ്എഫ്ഐയാണെന്നും അറ്റന്‍ഡന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചിരുന്നു. അതേസമയം, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്‍റെആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചിരുന്നു.

0Shares