കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയിറങ്ങിയപ്പോൾ കണ്ടത് തീരം നിറയെ മത്തി. കിലോമീറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. ഈ അപൂര്‍വ്വ പ്രതിഭാസം കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
https://www.facebook.com/watch/?v=744186749336732
സമാന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്. ഈ സമയത്ത് തീരത്തുണ്ടായിരുന്നവര്‍ കയ്യില്‍ കിട്ടിയ ചട്ടിയിലും കലത്തിലും കവറിലുമെല്ലാം മീന്‍ വാരി നിറച്ചു. പറഞ്ഞും അറിഞ്ഞും കൂടുതല്‍ ആളുകള്‍ തീരത്തെത്തിയപ്പോള്‍ എത്തിയവര്‍ക്കെല്ലാം കടലിന്‍റെ സമ്മാനം ആവോളം ലഭിച്ചു.