
കാജല്‍ അഗര്‍വാളിന്‍റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പാരിസ് പാരിസ്. കങ്കണ റാവത്തിന്‍റെ ബോളിവുഡ് ചിത്രം ക്വീനിന്‍റെ തമിഴ് റീമേക്ക് കൂടിയാണിത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വിവാദമായി മാറിയിരുന്നു.

കാജലിന്‍റെ മാറിടത്തില്‍ സഹതാരം സ്പര്‍ശിക്കുന്ന ഒരു രംഗം ഉള്‍പ്പെടുത്തിയതിനായിരുന്നു വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നത്. യുടൂബില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ ട്രെയിലറിന് താഴെയായിട്ടാണ് നേരത്തെ ആളുകള്‍ വിമര്‍ശനവുമായി എത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഈ രംഗമുള്‍പ്പെടെ 25ഓളം സീനുകള്‍ക്കും സംഭാഷണങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് റിവൈസിംഗ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുളള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നറിയുന്നു.
