കാസര്‍കോട്: സെന്‍ട്രല്‍ അരക്കനറ്റ് ആന്റ് കൊക്കോ മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,740 കോടി രൂപയുടെ വ്യാപാരം നടത്തി റിക്കാഡ് തിരുത്തിയതായി കാംപ്കോ പ്രസിഡണ്ട് എസ്.ആര്‍ സതീഷ്ചന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 45 വര്‍ഷത്തെ കര്‍ഷക സേവനത്തില്‍ ഇത് പുതിയ ചരിത്രമാണ്. 453.11 കോടി രൂപയുടെ 52,450.11 മെട്രിക് ടണ്‍ അടക്ക സംഭരിച്ചു. ഇതില്‍ 717.75 കോടി രൂപയുടെ 20.955.92 മെട്രിക് ടണ്‍ ചുവപ്പ് അടക്കയും 735.35 കോടി രൂപയുടെ 31,494.19 മെട്രിക് ടണ്‍ കൊട്ടടയ്ക്കയും ഉള്‍പ്പെടും. 472.45 കോടി രൂപയുടെ 50,588.67 മെട്രിക് ടണ്‍ അടക്ക വിപണനം നടത്തി. 686.68 കോടി രൂപയുടെ 20,527.71 മെട്രിക് ടണ്‍ ചുവപ്പ് അടക്കയും 785.76 കോടി രുപയുടെ 30,060.95 മെട്രിക് ടണ്‍ കൊട്ടടയ്ക്കയും ഉള്‍പ്പെടും. ചോക്ലേറ്റ് ഫാക്ടറിയില്‍ 8,089 മെട്രിക്ക് ടണ്‍ ചോക്ലേറ്റ് ഉല്‍പ്പാദിപ്പിച്ചു. 181 കോടി രുപയുടെ ചോക്ലേറ്റ് വിപണനത്തില്‍ 20 കോടി രുപയുടെ 1291 മെട്രിക് ടണ്‍ കയറ്റുമതിയും ഉള്‍പ്പെടും. കേന്ദ്ര സര്‍ക്കാറിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ മികച്ച കയറ്റുമതിക്കുള്ള മേഖല അവാര്‍ഡ് തുടര്‍ച്ചയായി നാലാം തവണയും കാംപ്കോയ്ക്ക് ലഭിച്ചിട്ടുണ്ട്. 7.52 കോടി രൂപയുടെ 3775.82 മെട്രിക് ടണ്‍ കൊക്കോ പച്ചകുരുവും 38.35 കോടി രൂപയുടെ കൊക്കോ ഉണക്ക കുരുവും സംഭരിച്ചു. 48.87 കോടി രൂപയുടെ 3898.29 മെട്രിക് റബ്ബര്‍ സംഭരണം നടത്തി.
അടക്ക, കൊക്കോ, റബ്ബര്‍, കുരുമുളക് വിളകളുടെ സംരക്ഷണത്തിനായി ഐ.എസ്.ഐ ഗുണമേന്മയുള്ള കാംപ്കോബ്രാന്‍ഡ് തുരിശ് ഇപ്പോള്‍ വിവിധ ബ്രാഞ്ചുകളില്‍ ലഭ്യമാണ്. 9.22 കോടി രുപയുടെ 206.50 മെട്രിക് ടണ്‍ കുരുമുളക് സംഭരണം നടത്തി. കുരുമുളകിന്റെ വില പിടിച്ചു നിര്‍ത്താന്‍ കാലോവിന് 500 രുപയായി നിജപ്പെടുത്തണമെന്നാവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കുരുമുളക്, കൊക്കോ കര്‍ഷകര്‍ക്ക് സബ്സിസിഡി വിലയില്‍ 47,990 കൊക്കോ തൈകളും 10,900 കുരുമുളക് തൈകളും വിതരണം ചെയ്തു. കാംപ്കോ, ചോക്ലേറ്റ് കിയോസ് വിപണന കേന്ദ്രം പുത്തൂരില്‍ ആരംഭിച്ചു. കാംപ്കോയുടെ 192 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ 32 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തോളം കര്‍ഷകര്‍ അംഗങ്ങളാണ്. നുദിനം സ്ഥാപനം മുന്നോട്ട് പോവുകയാണെന്നും സാമൂഹിക സേവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗങ്ങളായ കര്‍ഷകര്‍ക്ക് ചികിത്സ സഹായം നല്‍കി വരുന്നതായും പ്രസിഡണ്ട് സതീഷ് ചന്ദ്ര പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ശങ്കര നാരായണ ഭട്ട് കണ്ടി ഗെ, ഡയറക്ടര്‍ കെ.സതീഷ് ചന്ദ്ര ഭണ്ഡാരി സംബന്ധിച്ചു.
കാംപ്കോയ്ക്ക് 1,740 കോടി രൂപയുടെ വിറ്റുവരവ്; 45 വര്‍ഷത്തെ കര്‍ഷക സേവനത്തില്‍ ഇത് പുതിയ ചരിത്രമാണെന്ന് കാംപ്കോ പ്രസിഡണ്ട്