ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.പാക് വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൂടി കൊല്ലപ്പെട്ടു. ജമ്മു-കശ്മീരില്‍ പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലാണ് പാക് റേഞ്ചേഴ്സ് പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതോടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ എണ്ണം രണ്ടായി. രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.




പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക് വെടിവെപ്പില്‍ എട്ട് സൈനികരും എട്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു.