കഴുത്തില്‍ വടിവാള്‍ വച്ച് കെവിനെ വാഹനത്തില്‍ കയറ്റിയത് എ.എസ്.ഐ ബിജുവിൻ്റെ മുന്നില്‍വെച്ച്; പതിനായിരം രൂപ വാങ്ങി കൊലപാതകത്തിന് അനുവാദം നല്‍കി; മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകുറ്റകൃത്യത്തിന് കൂട്ടുനിന്ന പോലിസിന് കിട്ടിയത് എട്ടിൻ്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing കഴുത്തില്‍ വടിവാള്‍ വച്ച് കെവിനെ വാഹനത്തില്‍ കയറ്റിയത് എ.എസ്.ഐ ബിജുവിൻ്റെ മുന്നില്‍വെച്ച്; പതിനായിരം രൂപ വാങ്ങി കൊലപാതകത്തിന് അനുവാദം നല്‍കി; മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകുറ്റകൃത്യത്തിന് കൂട്ടുനിന്ന പോലിസിന് കിട്ടിയത് എട്ടിൻ്റെ പണി

കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിനെയും ഡ്രൈവറേയും ഐ.ജി വിജയ് സാഖറെ സസ്പെന്‍ഡ് ചെയ്തു. തടയാനാകുമായിരുന്ന ഒരു കുറ്റകൃത്യത്തിന് അറിഞ്ഞ് കൊണ്ട് കൂട്ട് നിന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. കെവിന്‍ കൊല്ലപ്പെടുന്നതിന് തലേദിവസം തന്നെ പട്രോളങ്ങിനിടെ പ്രതികള്‍ എ.എസ്.ഐ ബിജുവിന്റേയും സംഘത്തിയും കൈയില്‍പെട്ടിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ കൂടുതല്‍ അന്വേഷണം നടത്താതെ വെറുതെവിട്ടു. ഷാനു കഴുത്തില്‍ വടിവാള്‍ വച്ച് കെവിനെ വാഹനത്തില്‍ കയറ്റിയത് എ.എസ്.ഐ ബിജുവിന്റെ മുന്നില്‍ വച്ചായിരുന്നു. കൊലപാതകത്തിന് അനുമതി നല്‍കിയത് പതിനായിരം രൂപ ചോദിച്ചുവാങ്ങിയായിരുന്നു. കുറ്റകൃത്യം നടത്തിയത് തലേദിവസം കണ്ട അതേ ചെറുപ്പക്കാരാണെന്ന് ബോധ്യമായിട്ടും തുടര്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് ബിജുവിനെതിരായുള്ള കുറ്റം. പ്രതികളുടെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ അടക്കം കൈയിലുണ്ടായിരുന്നിട്ടും വിളിച്ച് നോക്കാന്‍ പോലും തയ്യാറായില്ല. ഇതിനിടെ പതിനായിരം രൂപ കൈക്കൂലി വാങ്ങിയാണ് ബിജു കുറ്റകൃത്യത്തിന് കൂട്ട് നിന്നതെന്ന് ക്രൈംബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല എ.എസ്.ഐക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമെന്ന് കരുതുന്ന തരത്തിലുള്ള ഓഡിയോയും പുറത്ത് വന്നിരുന്നു.

0Shares