കാഞ്ഞങ്ങാട് : മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിലെക്ക് കഴുത്തിലണിഞ്ഞ സ്വര്‍ണമാലയും ഒരു മാസത്തെ പെന്‍ഷനും നല്‍കി ദമ്പതികള്‍ മാതൃകയായി. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈ സ്‌കൂളിനടുത്ത് താമസിക്കുന്ന റിട്ട .അധ്യാപകനും സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ നേതാവുമായ
എ.മാധവന്‍ മാസ്റ്ററും ഭാര്യ അംഗന്‍വാടി വര്‍ക്കേഴ്‌സ് യൂണിയന്‍ ദേശിയ നേതാവും റിട്ട.ബി.എസ് .എന്‍.എല്‍. ജീവനക്കാരി വി.വി. പ്രസന്ന കുമാരിയുമാണ് മാതൃകയായത്. ഹൊസ്ദുര്‍ഗ് താലൂക് ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് തുകയും സ്വര്‍ണമാലയും കൈമാറിയത്.
കഴുത്തിലണിഞ്ഞ സ്വര്‍ണമാല ഊരിനൽകി; കൂടെ ഒരു മാസത്തെ പെന്‍ഷനും, ദുരിതാശ്വാസ നിധിയിലേക്ക് ഈ ദമ്പതികൾ സംഭാവന നൽകിയത് അറിയുക