കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ ലഭിച്ചത് 1958.114 മില്ലി മീറ്റര്‍ മഴ; 13 വീടുകള്‍ പൂര്‍ണമായും 178 വീടുകള്‍ ഭാഗികമായും തകര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ ലഭിച്ചത് 1958.114 മില്ലി മീറ്റര്‍ മഴ; 13 വീടുകള്‍ പൂര്‍ണമായും 178 വീടുകള്‍ ഭാഗികമായും തകര്‍ന്നു

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 69.625 മില്ലി മീറ്റര്‍ മഴ ലഭിച്ചു. മണ്‍സൂണ്‍ ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെ 1958.114 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴക്കെടുതിയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ രണ്ട് വീട് പൂര്‍ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നു.

ഇതുവരെ ജില്ലയില്‍ 13 വീടുകള്‍ പൂര്‍ണമായും 178 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശക്തമായ മഴയില്‍ ജില്ലയിലിതുവരെ 2,45,81,150 രൂപയുടെ കൃഷി നാശമാണ് സംഭവിച്ചത്. 345.52606 ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണ് നശിച്ചത്.

0Shares