
തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന ഒരു കാലം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പം മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനസ്സുകൊണ്ട് ഒരുമിക്കുന്ന ഓണക്കാലം നമ്മള്‍ വച്ചുപുലര്‍ത്തുന്ന മതനിരപേക്ഷതയുടെ തെളിവാണ്. മനുഷ്യരെല്ലാം ഒന്നുപോലെ സമഭാവനയോടെ ആമോദത്തോടെ കഴിയണം എന്ന സങ്കല്‍പം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍. ആ ശ്രമങ്ങള്‍ക്ക് പ്രചോദനമാണ് ഓണമെന്ന സങ്കല്‍പം. സമത്വത്തിന്റെ സന്ദേശവുമായി എത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ച് വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഫേസ് ബുക്കിലെ പൂര്‍ണ രൂപം
മാനുഷരെല്ലാം ഒന്നുപോലെ, സമഭാവനയോടെ കഴിയുന്ന ഒരു കാലം. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന ഒരു കാലം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പമാണ്. ആ സങ്കല്‍പം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മളെല്ലാം. ആ ശ്രമങ്ങള്‍ക്ക് നിത്യപ്രചോദനമാണ് ഓണം എന്ന സങ്കല്‍പം. ജാതി-മത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യരെല്ലാം മനസ്സുകൊണ്ട് ഒരുമിക്കുന്ന ഘട്ടമാണ് ഓണക്കാലം. മതനിരപേക്ഷമായാണ് നാം ഓണം കൊണ്ടാടുന്നത്. സമത്വത്തിന്റെ സന്ദേശവുമായെത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ചു വരവേല്‍ക്കാം. സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു.
