കളി കാര്യമായി; കള്ളനും പോലീസും കളിക്കുന്നതിനിടെ 3 വയസ്സുകാരന് വെടിയേറ്റു; മാതാപിതാക്കള്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing കളി കാര്യമായി; കള്ളനും പോലീസും കളിക്കുന്നതിനിടെ 3 വയസ്സുകാരന് വെടിയേറ്റു; മാതാപിതാക്കള്‍ അറസ്റ്റില്‍.

ഈഗിള്‍വുഡ് (ചിക്കാഗോ): വീട്ടില്‍ നാലു കുട്ടികള്‍ തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തില്‍ 3 വയസുകാരന്റെ തലക്കു നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അശ്രദ്ധമായി വീട്ടില്‍ വെച്ചിരുന്ന തോക്ക് മാതാവ് ഗ്വാഡിലോന്‍ ഹോളോവേയുടേതായിരുന്നു. ഈ സംഭവത്തില്‍ പിതാവ് മൈക്കിള്‍(34), ഹോളൊവെ(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടികള്‍ക്കു അപകടം സംഭവിക്കാവുന്ന രീതിയില്‍ ഫയര്‍ ആം അശ്രദ്ധമായി വീട്ടില്‍ വെച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.തോമര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ കഴിയുന്ന കുട്ടി ശസ്ത്രക്രിയക്ക് വിധേയമായെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് ആശുപത്രി അധകൃതര്‍ പറയുന്നത്.ഈ വീട്ടില്‍ നിന്നും വെറെ മൂന്നു തോക്കുകള്‍ കൂടി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

0Shares