കളിക്കുന്നതിനിടെ റെയില്‍പാളത്തിലേക്ക് ഓടിക്കയറി, രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കളിക്കുന്നതിനിടെ റെയില്‍പാളത്തിലേക്ക് ഓടിക്കയറി, രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റെയില്‍വേ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ മുത്തൂരാണ് അപകടം. ഷെന്‍സയാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇന്ന് രാവിലെ പത്തരോടെയാണ് അപകടം നടന്നത്. ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഷെന്‍സ പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

റെയില്‍ പാളത്തിന് സമീപത്താണ് ഇവരുടെ വീട്. പാളത്തിന്‍റെ അറ്റകുറ്റപ്പണിക്കായെത്തിയ തീവണ്ടിക്ക് മുന്നിലാണ് ഷെന്‍സ അകപ്പെട്ടത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്.

0Shares