കല്‍ക്കൂറ സാഹിത്യ പുരസ്‌കാരം രാഘവന്‍ ബെള്ളിപ്പാടിക്ക് നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing കല്‍ക്കൂറ സാഹിത്യ പുരസ്‌കാരം രാഘവന്‍ ബെള്ളിപ്പാടിക്ക് നല്‍കി

മംഗളൂരു: ദക്ഷിണ കന്നട സാഹിത്യപരിഷത്ത് ഏര്‍പ്പെടുത്തിയ കല്‍ക്കൂറ സാഹിത്യ പുരസ്‌കാരം കാസര്‍കോട് സ്വദേശിയായ കവി രാഘവന്‍ ബെള്ളിപ്പാടിക്ക്് വിതരണം ചെയ്തു. മംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ പത്മശ്രീ ഡോ. കെ.എസ് നിസ്സാര്‍ അഹമ്മദ് പുരസ്‌കാരം സമ്മാനിച്ചു.കല്‍ക്കൂറ പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ പ്രദീപ്കുമാര്‍ കല്‍ക്കൂറ അദ്ധ്യക്ഷനായി. കര്‍ണ്ണാടക ബാങ്ക് ചെയര്‍മാന്‍ ബി ജയറാം ഭട്ട്, കന്നട സാഹിത്യകാരന്‍ ഡോ. ബി.എ വിവേക് റൈ, ഡോ.എ.ജെ ഷെട്ടി, വിജയബേങ്ക് വൈസ് ചെയര്‍മാന്‍ ഗണേഷ് നായക്, ചന്ദ്രഹാസ റൈ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കന്നട ഡോ.ശിവരാമ കാരന്ത് അനുസ്മരണം, കവിതാലാപനം, നാടന്‍പാട്ട്, യക്ഷഗാനം എന്നിവയും അരങ്ങേറി.

 

0Shares