കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം ; കാസര്‍കോട് സ്വദേശി പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം ; കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം : കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം നടന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തിയത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് കുടലു സ്വദേശി മുനവര്‍(23) പിടിയിലായി.

മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം. അടുത്തിടെ വന്‍ വിവാദങ്ങളില്‍പ്പെട്ട സ്വകാര്യ ദൂര്‍ഘദൂര ബസായിരുന്നു കല്ലട. യാത്രക്കാരെ മര്‍ദ്ദിച്ചും പെരുവഴിയില്‍ ഇറക്കി വിട്ടും കല്ലട ബസ് വിവാദത്തില്‍ തന്നെയായിരുന്നു. സോഷ്യല്‍മീഡിയയിലും മറ്റും വന്‍ രോഷം തന്നെയാണ് കല്ലട ബസിന് നേരെ ഉയര്‍ന്നത്. ‘കൊല്ലട’ എന്ന പരിഹാസ പേരും സോഷ്യല്‍മീഡിയ കല്ലടയ്ക്ക് നല്‍കിയിരുന്നു.

0Shares