കല്ലട ബസില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നോ?; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസിന് കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing കല്ലട ബസില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നോ?; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസിന് കൈമാറി

കല്ലട ബസിൽ വീണ്ടും പീഡന ശ്രമം. കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യുവതിയ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തിൽ ബസിന്‍റെ രണ്ടാം ഡ്രൈവര്‍ ജോൺസൺ ജോസഫ്‌ പിടിയിൽ. യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. പുലർച്ചെ രണ്ട് മണിയോടെ ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്.

തമിഴ്നാട് സ്വദേശിയായ യുവതിക്കെതിരെ ആയിരുന്നു അതിക്രമമെന്നാണ് റിപ്പോർട്ട്. സംഭവത്തിന്‍റെ പശ്ചാത്തലത്തൽ ബസ് മലപ്പുറം തേഞ്ഞിപ്പലത്ത് വച്ച് പോലീസ് പിടിച്ചെടുത്തു. അടുത്തിടെ, യാത്രക്കാരായ 3 യുവാക്കളെ ‘സുരേഷ് കല്ലട’ ബസ് ജീവനക്കാർ മർദിച്ച സംഭവം വ്യാപക പ്രതിഷേധത്തിനും നിയമ നടപടികൾക്കും വഴിവച്ചിരുന്നു.

തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ബസ് യാത്രികരായ യുവാക്കലെ വാക്കുതർക്കത്തിന്‍റെ പേരിൽ കൊച്ചി വൈറ്റിലയിൽ വച്ച് ജീവനക്കാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ വധശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം മരട് പോലീസ് കേസെടുക്കുകയും. ട്രാവൽസ് ഉടമ സുരേഷ് കല്ലട ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതുൾപ്പെടെ നടപടികളിലേക്കും കടന്നിരുന്നു.

0Shares