കല്യോട്ടെ മൂന്നാംതരം വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

  • Post category:news
  • Reading time:1 min read
You are currently viewing കല്യോട്ടെ മൂന്നാംതരം വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

കാസര്‍കോട്: പെരിയ കല്യോട്ടെ മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഫഹദിനെ(8) കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സില്‍ വിധി ഇന്ന്. ഏറെ പ്രമാദമായ കേസില്‍ പ്രതിയായ ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍(40) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളിയിലാണ് അരുംകൊല നടന്നത്. 2015 ജൂലൈ ഒന്‍പതിനാണ് കല്യോട്ട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകവെയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ ഫഹദിനെ കത്തിയുപയോഗിച്ച് കഴുത്തിനും പുറത്തും വെട്ടുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാറാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. കേസില്‍ 90 ദിവസത്തിനകം തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്നത്തെ ഹൊസ്ദുര്‍ഗ്ഗ് സി.ഐയായിരുന്ന യു പ്രേമനായിരുന്ന അന്വേഷണം നടത്തിയത്. പ്രൊസിക്യൂഷന് വേണ്ടി 40 നാല്‍പത് പേരെ വിസ്തരിച്ചു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാറാണ് ഇന്ന് വിധി പ്രസ്താവിക്കുക.

0Shares