കലോത്സവ നഗരിയിലെ അടുക്കളയിലെ ഗ്യാസ് സിലണ്ടറില്‍ തീപ്പിടുത്തം; അരമണിക്കൂറോളം പരിഭ്രാന്തി പരത്തി; കാരണമായത് അധികൃതരുടെ അനാസ്ഥ

  • Post category:local news
  • Reading time:1 min read
You are currently viewing കലോത്സവ നഗരിയിലെ അടുക്കളയിലെ ഗ്യാസ് സിലണ്ടറില്‍ തീപ്പിടുത്തം; അരമണിക്കൂറോളം പരിഭ്രാന്തി പരത്തി; കാരണമായത് അധികൃതരുടെ അനാസ്ഥ

ചെമ്മനാട്: കലോത്സവ നഗരിയിലെ അടുക്കളയില്‍ ഗ്യാസ് സിലണ്ടര്‍ ചോര്‍ന്ന് തീപ്പിടുത്തം. സംഭവത്തെ തുടര്‍ന്ന് നഗരിയില്‍ അരമണിക്കൂറോളം പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. നഗരിയിലെ മല്‍സരാര്‍ഥികല്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കും കുടിക്കാനാവശ്യമായ ചൂടുവെള്ളം തയ്യാറാക്കുന്ന സ്ഥലത്താണ് അപകടം.

തീപിടിച്ച ഉടനെ ഗ്യാസ് സിലണ്ടറില്‍ മേല്‍ നനഞ്ഞ ചാക്കിട്ട് തീകെടുത്തിയതിനാല്‍ അപകടം ഒഴിവായി. തുടര്‍ന്നു ഗ്യാര്‍ചോര്‍ച്ച അനുഭവപ്പെട്ടതിനാല്‍ സിലണ്ടര്‍ പുറത്തേക്ക് മാറ്റി. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സും പോലീസും എത്തുന്നതിന് മുമ്പേ സ്‌കൂള്‍ അധികൃതര്‍ തീയണച്ചിരുന്നു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഫയര്‍ഫോഴസ് അധികൃതര്‍ അറിയിച്ചു.

ചൂടുവെള്ളത്തിനായ് പ്രത്യേക അടുക്കളയുള്ള കാര്യം ഫയര്‍ഫോഴ്‌സിനെ അറിയിച്ചിരുന്നില്ല. തൊട്ടടുത്ത് തന്നെ നാല് ഗ്യാസ് സിലണ്ടറുകള്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ചുള്ള പാചകം ഉപേക്ഷിച്ചു.

 

0Shares